ഇടുക്കി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിക്കെതിരായ ലൈംഗിക പീഡനം ഒതുക്കാന്‍ ശ്രമം നടത്തിയ പ്രിൻസിപ്പൽ അറസ്റ്റിൽ. സ്കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി, പണം നല്‍കി ഒതുക്കാൻ ശ്രമിച്ച വിവരം മറച്ചുവച്ചതാണ് കുറ്റം. വിദ്യാർത്ഥിനിയുടെ കുടുംബത്തിന് പ്രതി പണം വാഗ്ദാനം ചെയ്യുന്നതിന്റെ തെളിവുകള്‍ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടിരുന്നു.
പ്രായപൂർത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും, പിന്നീട് പണം നൽകി ഒതുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് അന്ധവിദ്യാലയത്തിലെ വാച്ചറായ രാജേഷ് പിടിയിലായത്. സംഭവത്തിൽ സ്‌കൂൾ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ മാനേജ്‌മെന്റും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
തെളിവുകള്‍ നശിപ്പിക്കണമെന്ന് സ്കൂളിലെ ജീവനക്കാരനായ രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്നാണ് കേസിൽ നടപടിയുണ്ടായത്. ജനുവരി 26 നാണ് സ്കൂൾ അധികൃതർ ഇടപ്പെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.
സംഭവം പോലീസിൽ പറയാൻ പോലും സ്‌കൂൾ അധികൃതർ അനുവദിച്ചില്ല. തുടർന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടനയുടെ അംഗങ്ങളാണ് ഇതിനെതിരെ ഡിജിപിക്കടക്കം പരാതി നൽകിയത്. പിന്നാലെയാണ് ,അട്ടിമറി നീക്കങ്ങളും സ്‌കൂൾ പ്രിൻസിപ്പാളിന് ഇതിന് പിന്നിലുള്ള പങ്കും പുറത്തായത്.
Post Your Comments