തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഹണി ട്രാപ്പിംഗ് അധികരിച്ചതോടെ ഉപഭോക്താക്കൾ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി കേരള പൊലീസ്. വീഡിയോ കോളിനിടെ സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുതെന്നും പരസ്പരം അറിയാത്ത ആളുകൾക്ക് ഫോട്ടോയോ മറ്റൊ കൈമാറരുതെന്നും പോലീസ് പറയുന്നു.
Also Read:പ്രതിരോധശേഷി വർധിപ്പിക്കാൻ തേങ്ങാപ്പാൽ
‘തട്ടിപ്പുകാർ നിങ്ങളുടെ വീഡിയോ ചാറ്റിംഗ് സെഷനുകൾ റെക്കോർഡ് ചെയ്യുകയും ഉപദ്രവിക്കാനോ, പണം തട്ടിയെടുക്കാനോ വേണ്ടി പിന്നീടത് ദുരുപയോഗം ചെയ്തേക്കാം. സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുത്. ജാഗ്രത പുലർത്തുക’, പോലീസ് അറിയിച്ചു.
അതേസമയം, ഹണി ട്രാപ്പിൽ കുടുങ്ങിയ പോലീസുകാരോടാണ് ആദ്യം സൂക്ഷിക്കാൻ പറയേണ്ടതെന്ന് വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രതികരിക്കുന്നു.
Post Your Comments