Latest NewsKeralaNews

കേരളം അടിമുടി മാറുന്നു, വരുന്നത് അത്യാധുനിക ഹൈവേകള്‍ : മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തെ അടിമുടി മാറ്റാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ മാറ്റത്തിന് വേഗത കൂട്ടുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also : സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന സജി ചെറിയാൻ്റെ വാദം തള്ളി കെ റെയിൽ എംഡി: ഇരുവശത്തും 10 മീറ്റർ

കേരളത്തിലെ ഭൂരിപക്ഷം ജനതയും വസിക്കുന്ന മലയോര മേഖലയുടെ വികസനമാണ് മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരിക്കാനാകുക. മലയോര തീരദേശ നാഷണല്‍ ഹൈവേയും 2025 നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മുടിക്കലില്‍ മലയോര ഹൈവേയുടെയും കുളങ്ങരത്ത് വിലങ്ങാട് റോഡ് പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കിഫ്ബിയില്‍നിന്ന് 49.22 കോടി ചെലവഴിച്ചാണ് പുല്ലുവായ്- തൊട്ടില്‍പ്പാലം മലയോര ഹൈവേയുടെ നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button