ഡൽഹി: കെ റെയിൽ സർവ്വേ നിർത്തിവെക്കാൻ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് എംപി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി അറിയിച്ചിട്ടും സർവ്വേ നടപടികളുമായി കേരളം മുന്നോട്ടു പോവുകയാണ്. യാതൊരു മുന്നറിയിപ്പും നൽകാതെ, സ്വകാര്യ ഭൂമിയിൽ സർവ്വേയ്ക്കെന്ന പേരിൽ കല്ലിടുന്ന കേരള സർക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. പാർലമെൻറിലെ ശൂന്യവേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
കെ റെയിൽ സർവ്വേയുടെ പേരിൽ, കേരളത്തിലുടനീളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും അകാരണമായി പൊലീസ് മർദ്ദിക്കുകയും അന്യായമായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാത്ത, ഒരിക്കലും നടപ്പാകാൻ സാധ്യതയില്ലാത്ത ഈ പദ്ധതിയിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും രമ്യ ഹരിദാസ് പാർലമെന്റിൽ പറഞ്ഞു.
Post Your Comments