പാലക്കാട്: അന്യസംസ്ഥാനത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി കമിതാക്കള്‍ പിടിയിലായി. അസം സ്വദേശിയായ മുകീബുര്‍ റഹ്മാന്, ഒഡീഷ സ്വദേശിനിയായ തനു നായക് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേയ്ക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
Read Also :റഷ്യയില്‍ കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു
വലിയ ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആലുവയിലുള്ള വിവിധ ഭാഷാ തെഴിലാളികള്‍ക്കും, ചില്ലറ വില്പനക്കാര്രക്കും വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്കി. സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മുകീബുര്‍ കാമുകിയായ തനുവിനെ കൂടെകൂട്ടിയതെന്നും മൊഴിയില്‍ പറഞ്ഞു.
ഇതിന് മുന്‍പും കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments