
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും, നഷ്ടപ്പെടുന്ന ഭൂമിയ്ക്ക് പകരമായി നാലിരട്ടി നഷ്ടപരിഹാരം നൽകുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
Also Read:ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
‘ആരെയും വിഷമിപ്പിക്കാനല്ല സര്‍ക്കാരിന്റെ തീരുമാനം. ഗ്രാമങ്ങളില്‍ നാലിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്’, മുഖ്യമന്ത്രി വ്യക്തമാക്കി.
‘സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. സങ്കുചിത രാഷ്ട്രീയത്തിനു വേണ്ടിയല്ല, നാടിന്റെ വികസനത്തിനായാണ് നില്‍ക്കേണ്ടത്. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയും. ഒരു പിപ്പിടിവിദ്യയും ഇങ്ങോട്ടു കാണിക്കേണ്ട. ആരു പറയുന്നതാണ് ജനം കേള്‍ക്കുന്നതെന്ന് കാണാം’, പിണറായി വിജയൻ പ്രതികരിച്ചു.
‘യു.ഡി.എഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ല. സില്‍വര്‍ ലൈന്‍ അനുവദിച്ചു കൂടായെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ളത്. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സില്‍വര്‍ ലൈന്‍ വേണ്ട ആകാശപാത മതി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള വികസനം അനുവദിക്കില്ല എന്ന ദുശാഠ്യം ആണ് പ്രതിപക്ഷത്തിനുള്ളത്. കോണ്‍ഗ്രസും ബി.ജെ.പിയും കൈകോര്‍ത്തു കൊണ്ട് വികസനത്തെ എതിര്‍ക്കുകയാണ്. പക്ഷെ അവരുടെ നേതാക്കള്‍ തന്നെ സ്വകാര്യമായി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments