തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന ആവശ്യമുന്നയിച്ച് കെ മുരളീധരൻ എം പി രംഗത്ത്. കേരളത്തില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഹര്ഭജന് സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്
കോട്ടയത്തും, മലപ്പുറത്തുമെല്ലാം കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പോലീസും ജനങ്ങളും നേർക്ക് നേർ ഏറ്റുമുട്ടുന്ന കാഴ്ചകളാണ് എല്ലായിടത്തും അരങ്ങേറുന്നത്. എന്നാൽ, കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി അനിൽകാന്ത് പോലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
അതേസമയം, കല്ല് പിഴുതെറിഞ്ഞതിന്റെ പേരില്‍ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. ജയിലില്‍ പോകേണ്ടി വന്നാല്‍ യുഡിഎഫ് നേതാക്കള്‍ പോകുമെന്നും ഭീഷണിക്ക് മുൻപില് വഴങ്ങില്ലെന്നും വിഡി സതീശന് പറഞ്ഞു.
Post Your Comments