Latest NewsNewsIndia

യു.പിയില്‍ ഫിലിം സിറ്റി: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് വിവേക് അഗ്നിഹോത്രി

ചില ഗ്രൂപ്പുകള്‍ കശ്മീരിനെ കച്ചവടത്തിനായി ഉപയോഗിക്കുകയാണ്. ഞങ്ങളുടെ സിനിമ ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങൾ അതിവേഗമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയതായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. തെരഞ്ഞെടുപ്പിലെ വിജയത്തിന് താന്‍ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചെന്നും യു.പി ചലച്ചിത്രനിര്‍മാണത്തിന്റെ ഹബ്ബായി മാറുമെന്നും അഗ്നിഹോത്രി പറഞ്ഞു.

‘കശ്മീര്‍ ഫയല്‍സ്’ പൂര്‍ണമായും വസ്തുതകളെ അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമയാണെന്നും വിവാദം അനാവശ്യമാണെന്നും അഗ്നിഹോത്രി പറഞ്ഞു. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ചില ആളുകള്‍ ‘കശ്മീര്‍ ഉപയോഗിച്ച്’ ബിസിനസ്സ് നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ അവരാണ് പ്രക്ഷോഭം സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

‘ചില ഗ്രൂപ്പുകള്‍ കശ്മീരിനെ കച്ചവടത്തിനായി ഉപയോഗിക്കുകയാണ്. ഞങ്ങളുടെ സിനിമ ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്ന് നേട്ടമുണ്ടാക്കിയവര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, തീവ്രവാദത്തിന്റെ പേരില്‍ ഒരു വിവാദവും ഉണ്ടാക്കാന്‍ കഴിയില്ല’- അഗ്‌നിഹോത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button