ജനീവ: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും, ഇത് അവസാന വകഭേദമാണെന്നും, മഹാമാരി അവസാനിച്ചെന്നുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍, ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.
Read Also : ‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി
കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.
കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് ഗൗരവമായി കാണേണ്ടതാണ്. പരിശോധനകളില്‍ 99.9 ശതമാനവും ഒമിക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമിക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments