തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ കൂടുതൽ പരാതി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ സൈജുവിനെ രക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നതായാണ് യുവതി പറയുന്നത്. സിഐയുടെ ഇടപെടലിൽ നീതി കിട്ടി, എന്നാൽ, തനിക്ക് നീതി കിട്ടിയില്ലേ എന്ന് ചോദിച്ച് തന്നെ സിഐ കീഴ്പ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതോടെ കുടുംബവും തകർന്നു. രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയിട്ടുണ്ട്. എൽഎൽ.ബിക്ക് പഠിക്കുന്ന സിഐ ഫീസടയ്ക്കാൻ അരലക്ഷവും ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
ഒറ്റപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനത്തിൽ വീണ്ടും വീണ്ടും ചതിച്ചു, പണവും തട്ടിയെടുത്തെന്ന് ആരോപണമുണ്ട്. ഇത്ര ഗൗരവമുള്ള ആരോപണത്തിന് തെളിവുണ്ട്. പക്ഷേ, പൊലീസ് അന്വേഷിക്കാൻ തയ്യാറല്ല. റൂറൽ എസ് പിയെ കാണാൻ പോലും പരാതിക്കാരിയെ സമ്മതിച്ചില്ല. ഡിജിപിയെ കാണുന്നതിൽ നിന്നും ഇവരെ പൊലീസ് വിലക്കിയതായാണ് ആരോപണം. സിപിഎം അനുകൂല സംഘടനയാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നത്. അതിലെ പ്രധാനിയാണ് ഈ ഉദ്യോഗസ്ഥൻ. അതുകൊണ്ടാണ് കേസെടുക്കാൻ എല്ലാവർക്കും മടിയെന്നും സൂചനകളുണ്ട്.
കൂടാതെ, ഡിജിപി അടക്കമുള്ളവരെ പരാതിക്കാരിയെ കാണാൻ പോലും അനുവദിക്കാതെ പരാതിക്കാരിയെ തടയുന്നുവെന്ന പരാതിയും ഉണ്ട്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹി കൂടിയാണ് ഇയാൾ. എസ് ഐയായും പരാതിക്ക് ആധാരമായ അതേ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ട്. സിഐയായും അവിടെ തന്നെ തുടരുന്നു. ഇതിന് പിന്നിൽ, വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ആക്ഷേപമുണ്ട്.
Post Your Comments