ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ വിപ്ലവം കുറിക്കാനൊരുങ്ങി സുസുകി

മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ വന്‍ മാറ്റം കുറിക്കാനൊരുങ്ങുകയാണ് സുസുകി മോട്ടോര്‍. ഇന്ത്യയില്‍, ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിര്‍മിക്കുന്നതിനായി 1.26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് ജപ്പാന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2025ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയില്‍ ഒരു പുതിയ ഇലക്ട്രിക് വാഹന ഉല്‍പ്പാദന ലൈന്‍ നിര്‍മിക്കുന്നതിന് സുസുകി തീരുമാനിച്ചതായും വാര്‍ത്തകളുണ്ട്.

Read Also : കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്നം: പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്ന് കെ സുരേന്ദ്രൻ

നിലവില്‍, സുസുകി ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ തോഷിബ, ഗുജറാത്തിലെ ഡെസ്‌നോ എന്നിവയുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭ ബാറ്ററി ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്ലാന്റില്‍ നിര്‍മിക്കുന്ന ബാറ്ററികള്‍ ഹൈബ്രിഡ് കാറുകളിലാണ് ഉപയോഗിക്കുന്നത്. പുതിയ ഇവി ബാറ്ററി പ്ലാന്റ് കൂടി വരുന്നതോടെ, ഇന്ത്യയുടെ ഇവി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.

Share
Leave a Comment