Latest NewsNewsInternational

മരിയോപോളില്‍ ബോംബാക്രമണം: സ്‌കൂള്‍ കെട്ടിടം തകർന്നു

മരിയോപോള്‍: യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യയുടെ ബോംബാക്രമണം. ആക്രമണത്തില്‍ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ശനിയാഴ്ചയാണ് ബോംബാക്രമണം നടന്നത്. സംഭവത്തിൽ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കി.

Read Also  :  കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ

യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം ഏറ്റവുംപുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചിരുന്നു. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button