ഇസ്ലാമാബാദ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച വിദേശനയത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാനിലെ മലാഖണ്ഡില് നടന്ന പൊതുയോഗത്തിലായിരുന്നു ഇന്ത്യ സ്വീകരിച്ച വിദേശ നയത്തെ പ്രശംസിച്ചത്.
Read Also : വിവാദങ്ങൾ അനാവശ്യം, ‘ദി കശ്മീര്‍ ഫയല്‍സ്’ നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: വിവേക് അഗ്നിഹോത്രി
‘റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിനെതിരെ, യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ തന്നോട് റഷ്യയ്ക്കെതിരെ പ്രസ്താവന നടത്താന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഇന്ത്യയോട് ഇതേ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു’, ഇമ്രാന് ഖാന് പറഞ്ഞു. യുദ്ധത്തിനല്ല സമാധാനത്തിനാണ് പാകിസ്ഥാന് നിങ്ങളോടൊപ്പമുള്ളത്.
മറ്റ് രാജ്യങ്ങളുടെയും അവരുടെ നയങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കല്ല, പാകിസ്ഥാനിലെ പൗരന്മാരുടെ ഉന്നമനത്തിന് മുന്‍ഗണന നല്കുന്ന ഒരു വിദേശനയത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്ഥാന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ന്, നമ്മുടെ അയല്‍രാജ്യമായ ഇന്ത്യയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവര്‍ ഏത് കാലത്തും, സ്വതന്ത്രമായ വിദേശനയമാണ് പിന്തുടരുന്നത്. യുഎസിന്റേയും ലോക രാഷ്ട്രങ്ങളുടേയും ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ കുറഞ്ഞ വിലയില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യ സ്വീകരിച്ച വിദേശ നയത്തിന്റെ ഭാഗമാണ്’, ഇമ്രാന് ഖാന് പറഞ്ഞു.
Post Your Comments