![](/wp-content/uploads/2022/03/img-20220319-wa0090.jpg)
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശക്കൊട്ടിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാന്‍ ലൂണ കളിക്കില്ല. അഡ്രിയാന്‍ ലൂണയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഫൈനൽ മത്സരത്തിൽ കളിക്കില്ലെന്ന് പരിശീലകൻ ഇവാന് വുകോമാനോവിച്ച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഇതിനോടകം പരസ്പര ധാരണയായി കഴിഞ്ഞു. അതോടൊപ്പം ആരാധകരുടെ സാന്നിധ്യവും ശക്തി വര്‍ധിപ്പിക്കുന്നു. ആരാധകര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. സീസണിലുടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളെ ബഹുമാനിച്ച് തന്നെ ഫൈനലിനിറങ്ങും. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിച്ചേക്കില്ല. ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ല’ വുകോമാനോവിച്ച് പറഞ്ഞു.
അതേസമയം, സഹലിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 100 ശതമാനവും പരിക്ക് മാറിയാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് പരിശീലകൻ സൂചിപ്പിച്ചു. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിന് ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും വുകോമാനോവിച്ച് പറഞ്ഞു. രാത്രി 7.30നാണ് മത്സരം.
Post Your Comments