Latest NewsIndiaNews

ഹിജാബ് വിവാദത്തിന് ശേഷം ‘നിസ്കാരത്തൊപ്പി വിവാദം’, കുട്ടികൾ നിയമങ്ങൾ അനുസരിക്കുന്നില്ല: തൊപ്പി ധരിച്ച് സ്കൂളിൽ

ചെന്നൈ: ഹിജാബ് വിവാദത്തിന് ശേഷം നിസ്കാരത്തൊപ്പി വിവാദവുമായി കർണാടകയിലെ കുട്ടികൾ വീണ്ടും രംഗത്ത്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിസ്‌കാരത്തൊപ്പി ധരിച്ചെത്തുന്നുവെന്ന് സ്കൂൾ അധ്യാപകർ ആരോപിക്കുന്നു.

Also Read:കഴുത്തു വേദനയും ഐസ് തെറാപ്പിയും!

അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം പല കുട്ടികളും തൊപ്പി ഊരിമാറ്റി ക്ലാസിൽ പ്രവേശിച്ചെങ്കിലും മറ്റു പല കുട്ടികളും ഹിജാബ് വിവാദത്തിൽ തുടരുന്ന പെൺകുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളുകളിൽ നിന്ന് മാറി നിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വിദ്യാഭ്യാസമാണ് വലുതെന്ന് കരുതി പലരും മതചിഹ്നങ്ങൾ നീക്കി സ്കൂളുകളിലേക്ക് വരുമ്പോൾ മതം മാത്രം മതിയെന്ന് പറയുന്നവരും കുറവല്ല.

അതേസമയം, കോടതി വിധിയിൽ മാറ്റം പ്രതീക്ഷിച്ച് ഇസ്ലാമിക്‌ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹിജാബ് വിധിയെ തുടർന്ന് ധാരാളം ഇടങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ചെന്നൈയിൽ ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് സുപ്രീം കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ചില സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button