തൃശൂർ: റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംഘടന ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും, രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ചു.
‘ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് മടക്കമില്ല. രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണം. പലർക്കും സർട്ടിഫിക്കറ്റുകൾ നഷ്ടമായി. ഇത് തിരികെ കിട്ടണം. ബാങ്ക് വായ്പയുൾപ്പെടെയുള്ള വെല്ലുവിളികൾ വേറെയാണ്’- വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാർ ഇടപെടലില്ലാതെ വിദ്യാർത്ഥികൾക്ക് ടി സി ലഭിക്കില്ല. ഇപ്പോഴുള്ള ഓൺലൈൻ ക്ലാസ് ദീർഘ കാലം തുടരാനാവില്ല. കർണാടക, തമിഴ്നാട് തുടങ്ങി അയൽ സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേരളവും ഇത് പിൻ തുടരണം എന്നാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനാണ് ഇവരുടെ തീരുമാനം
Post Your Comments