
ഡൽഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും വ്യക്തമാക്കി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി. ചിലയാളുകള്‍ കശ്മീര്‍ ഉപയോഗിച്ച് പല ബിസിനസും നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാണ് വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും വിവേക് പറഞ്ഞു.
‘ചില ഗ്രൂപ്പുകള്‍ കശ്മീര്‍ വിഷയം ഉപയോഗിച്ച് അവരുടേതായ പല ബിസിനസുകളും നടത്തുന്നു. അവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. ഇതിന് തടയിടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. തീവ്രവാദത്തിന്റെ പേരില്‍ ഒരു വിവാദവും ഉണ്ടാക്കാന്‍ സാധിക്കില്ല,’ വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
ജനരോഷം തണുപ്പിക്കാന്‍ പാക് ഭരണകൂടം പ്രഖ്യാപിച്ച സബ്‌സിഡിയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും?
‘തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും സമൂഹത്തിന്റെ ഒരു ഭാഗത്ത് നിന്ന് അതിന് പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സിനിമ പൂര്‍ണമായും വസ്തുതകളുടെ അടിസ്ഥാനത്തിലാണ്,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.
Post Your Comments