ഉദുമ: ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് ഫൈനല്‍ പോരാട്ടം നേരിൽ കാണാനിറങ്ങിയ ജംഷീറും മുഹമ്മദ് ഷിബിനും ബൈക്കപടകത്തിൽ മരണപ്പെട്ടു. ഐഎസ്എല്‍ ഫൈനല്‍ ആവേശത്തില്നില്ക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നൊമ്പരമായി മാറുകയാണ് ഇരുവരുടെയും മരണം. കാസര്‍കോട് ഉദുമ പള്ളത്ത് ബൈക്കില്‍ മിനിലോറിയിടിച്ചാണ് യുവാക്കള്‍ മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
Also Read:ഇത് ചരിത്രം: 8 ദിവസം കൊണ്ട് ആമിർ ഖാന്റെ ‘ദംഗലി’നെ പിന്നിലാക്കി ‘കശ്മീർ ഫയൽസ്’, ഇതുവരെ നേടിയത്
‘എന്തായാലും ഗോവയിൽ പോയി കളി കാണും. ബ്ലാസ്റ്റേഴ്സിനെയാണ് ഇഷ്ടം. ഹൈദരാബാദിനോടും ഇഷ്ടമാണ്. ആരെ തുണയ്ക്കണമെന്ന കൺഫ്യൂഷൻ ആണ്’, ഇന്നലെ ജംഷീർ ഒരു ചാനലിനോട് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞത് പോലെ കളി കാണാൻ ജംഷീറും സുഹൃത്തും ഗോവയിലേക്ക് തിരിച്ചു. എന്നാൽ, ആ യാത്ര ഒരിക്കലും തിരിച്ച് വരാത്ത ഒരു യാത്രയിലേക്കാകുമെന്ന് ജംഷീറോ കുടുംബമോ അറിഞ്ഞില്ല.
അതേസമയം, ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
Post Your Comments