തിരുവനന്തപുരം: 42 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന്‍ വിരമിച്ചതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ആദ്യമായാണ് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. കൂടാതെ, ആദ്യമായാണ് കോണ്‍ഗ്രസ് ഒരു മുസ്ലിം വനിതയെ രാജ്യസഭ എംപിയാക്കുന്നത് എന്ന പ്രത്യേകതയും ജെബി മേത്തറുടെ സ്ഥാനാർത്ഥിത്വത്തിനുണ്ട്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന റെക്കോര്‍ഡും ഇനി ജെബിക്ക് സ്വന്തമാണ്.
എ.കെ ആന്റണിയുടെ ഒഴിവില്‍ രാജ്യസഭയിലേക്ക് പോകുന്ന ജെബിക്ക്, കേരളത്തില്‍ നിന്നുള്ള ഒന്‍പത് പ്രതിനിധികളിലെ ഏക വനിതയാണെന്ന പ്രത്യേകതയുമുണ്ട്. കോണ്‍ഗ്രസ് നേതാവായ കെ.എം.ഐ മേത്തറുടെ മകളായ ജെബി മേത്തര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവയുടെ കൊച്ചുമകളാണ്.
നിലവിൽ ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായും ജെബി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments