മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. മാത്രമല്ല താരന് അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാം. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.
Read Also : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക
മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം.
Post Your Comments