കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, പ്രതികരണവുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം എം മണി തന്നെ നടത്തിയ വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രസംഗം പുറത്തുവിട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. അക്കാര്യം എംഎം മണി അന്ന് നിഷേധിച്ചിരുന്നില്ലെന്നും എന്നാൽ, ഇപ്പോൾ മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
Read Also: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അതിക്രമിച്ച് കയറി: നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
‘വ്യക്തി വിരോധത്തിന്റെ പേരിലല്ല, കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കേസെടുത്തത്. കേസിൽ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല. ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എം എം മണിക്ക്. എംഎം മണിയുടെ നാക്കും തന്റെ പ്രവർത്തിയും ജനങ്ങൾ വിലയിരുത്തട്ടെ’- തിരുവഞ്ചൂർ
Post Your Comments