കൊച്ചി: ദേവിക്ക് ‘പുടവ കൊടുക്കല്‍’ പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. അത്തരത്തിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭഗവതിയ്ക്ക് പുടവകൊടുക്കൽ സമർപ്പണം ഉണ്ടായിരുന്നു. ഈ ചടങ്ങില്‍ ഭക്തരില്‍ ഒരാള്‍ ദേവിക്കായി സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം.
read also : ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് തരം നീക്കുപോക്കിനും തയ്യാര്‍: വ്യക്തമാക്കി പി ചിദംബരം
അയ്യായിരം രൂപയോളം വിലവരുന്ന പുടവ ദേവിയ്ക്കായി ഒരാൾ സമര്‍പ്പിച്ചിരുന്നു. ദേവസ്വം ഓഫീസര്‍ ഈ പട്ടുസാരി പെണ് സുഹൃത്തിന് കൈമാറി എന്നാണ് ആരോപണം. ഭക്തരും ജീവനക്കാരും ഇത് കയ്യോടെ പൊക്കിയത് സാരിയുടുത്ത് യുവതി ക്ഷേത്രത്തിൽ എത്തിയതോടെയാണ്.
ക്ഷേത്രത്തില്‍, അടുത്ത ദിവസം നടന്ന ചടങ്ങില്‍ ഇവര്‍ ഇതേ സാരി ഉടുത്തു യുവതി വരുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ ഇക്കാര്യം ചോദിച്ചതോടെ, ദേവസ്വം ഓഫീസര്‍ തനിക്ക് നല്‍കിയതാണെന്ന കാര്യം ഇവര്‍ പരസ്യമായി പറഞ്ഞു. ഇതോടെ, ഇത് വലിയ വിവാദമായി. എന്നാല്‍, വിഷയത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. ബോര്‍ഡിന്റെ നിലപാട്.
Post Your Comments