Latest NewsNewsIndia

ഹിജാബ് വേണമെന്ന വാശിയില്‍ വിദ്യാര്‍ത്ഥികള്‍, ഹിജാബാണ് പ്രധാനം പഠനമല്ല : പരീക്ഷ എഴുതാതെ 231 വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഹിജാബ് അനുവദിക്കണമെന്ന, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിരിക്കുന്നത്.

Read Also : അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വരുന്നത് അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

വിധിയില്‍ പ്രതിഷേധിച്ച് ആണ്‍കുട്ടികളടക്കം 231 പേര്‍ കോളേജില്‍ പരീക്ഷ എഴുതിയില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തങ്ങള്‍ പഠനത്തിനല്ല, ഹിജാബിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. ഹിജാബ് ഇല്ലാതെ, കോളേജിലേക്കില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വാദം.

ഹൈക്കോടതി വിധി ലംഘിച്ച് കോളേജില്‍ എത്തുന്നവരെ, പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പിയു കോളേജ് ഡപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന കന്നട പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയില്ല. ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ നല്‍കി, കോളേജിലെ ആണ്‍കുട്ടികളും പരീക്ഷയില്‍ നിന്നും വിട്ടു നിന്നു.

കര്‍ണാടക സര്‍ക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button