ThrissurLatest NewsKeralaNattuvarthaNews

ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

പു​ന്ന​യൂ​ർ​ക്കു​ളം ആ​ൽ​ത്ത​റ ച​ക്കി​ത്തേ​രി​ൽ വീ​ട്ടി​ൽ അ​സ‌്‌ലം-​നി​ഷ ദ​മ്പതി​ക​ളു​ടെ മ​ക​ൻ അ​ൻ​സി​ൽ അ​സ്‌ലം(19) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം ആ​ൽ​ത്ത​റ ച​ക്കി​ത്തേ​രി​ൽ വീ​ട്ടി​ൽ അ​സ‌്‌ലം-​നി​ഷ ദ​മ്പതി​ക​ളു​ടെ മ​ക​ൻ അ​ൻ​സി​ൽ അ​സ്‌ലം(19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ രാ​വി​ലെ പൂ​ങ്കു​ന്ന​ത്തി​നും പു​ഴ​യ്ക്ക​ലി​നു​മി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തൃ​ശൂ​രി​ൽ നീ​റ്റ് കോ​ച്ചിം​ഗ് ക്ലാ​സി​നാ​യി പോകവെയായിരുന്നു അപകടം.

Read Also : വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ

അ​ൻ​സി​ന്‍റെ സ്കൂ​ട്ട​ർ തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും അ​ൻ​സി​ൽ ബ​സി​ലാ​ണ് തൃ​ശൂ​ർ​ക്ക് വ​രാ​റു​ള്ള​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യാ​യ​തി​നാ​ൽ പ​ള്ളി​യി​ൽ പോ​ക​ണ​മെ​ന്ന​തി​നാ​ൽ സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു. മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. സഹോദരൻ: അ​മീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button