മുംബൈ: ഐപിഎൽ മെഗാലേലത്തില്‍ അണ്‍സോള്‍ഡായ ഏഴ് ഇന്ത്യന്‍ താരങ്ങൾ ധാക്ക പ്രീമിയര്‍ ലീഗിലേക്ക്. ഇന്ത്യന്‍ ടെസ്റ്റ് ടീമംഗമായ ഹനുമാ വിഹാരിയാണ് ബംഗ്ലാദേശിൽ നടക്കുന്ന ടി20 ലീഗിലെ സൂപ്പര്‍ താരം. വിഹാരിക്ക് പുറമെ അഭിമന്യൂ ഈശ്വരന്‍, പര്‍വേസ് റസൂല്‍, ബാബ അപരാജിത്, അശോക് മെനാരിയ, ചിരാഗ് ജാനി, ഗുരീന്ദര്‍ സിംഗ് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ബംഗ്ലാദേശിലെ ഏക എ ലിസ്റ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ പോകുന്ന ഇന്ത്യന്‍ താരങ്ങള്‍.
ഈ ഏഴ് താരങ്ങളും ഐപിഎല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡായ താരങ്ങളാണ്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ തൂത്തുവാരിയ രണ്ടു ടെസ്റ്റ് മത്സരത്തിലും കളിച്ച താരമാണ് ഹനുമാ വിഹാരി. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും വിഹാരി ബംഗ്ലാദേശിലേക്ക് പോകും. 11 ടീമുകള്‍ കളിക്കുന്ന ധാക്ക പ്രീമിയര്‍ ലീഗില്‍ ഓരോ ടീമിനും ഒരു വിദേശതാരത്തെ കളിപ്പിക്കാന്‍ അനുമതിയുണ്ട്.
Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍!
നേരത്തെ, ഇന്ത്യന്‍ ടീമില്‍ കളിച്ച പല സൂപ്പര്‍ താരങ്ങളും ധാക്ക പ്രീമിയര്‍ ലീഗിന്റെ ഭാഗമായിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്, യൂസുഫ് പത്താന്‍, മനോജ് തിവാരി എന്നിവരെല്ലാം പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ മൂന്‍ നായകന്‍ മൊഹമ്മദ് ഹഫീസ്, സിംബാബവേയുടെ സിക്കന്ദര്‍ റാസ എന്നിവരും കളിച്ചിട്ടുണ്ട്.
Post Your Comments