Latest NewsKeralaEntertainment

ദിലീപിനെ കാണാൻ ജയിലിൽ പോയതിനെ കുറിച്ച് പ്രതികരണവുമായി രഞ്ജിത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, നടൻ ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്. ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണ്. നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പമുള്ള യാത്രയിലാണ്, ആലുവ ജയിലിൽ പോയതെന്നും രഞ്ജിത് പിന്നീട് വിശദീകരിച്ചു.

‘ഞാൻ ഒരു വിവാദത്തിലോ, അന്തി ചർച്ചയിലോ വന്നിട്ടില്ല. ഇയാൾക്ക് വേണ്ടി ഒരു വക്കാലത്തിനും വന്നിട്ടില്ല. എറണാകുളത്തേക്ക് ഒരുമിച്ചുള്ള യാത്രയ്ക്കിടെ, നടൻ സുരേഷ് കൃഷ്ണ ദിലീപിനെ കാണാൻ പോകുകയായിരുന്നു. ആലുവ ജയിലിനു മുന്നിൽ എത്തിയപ്പോൾ, ഞാൻ കാറിൽ ഇരിക്കാം എന്ന് പറഞ്ഞു. എന്നാൽ അപ്പോഴേക്കും ചിലർ ക്യാമറയുമായി എന്റെ അടുത്തേക്ക് വന്നത് കൊണ്ടാണ് ഞാൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ജയിലിൽ പോയത്’ : രഞ്ജിത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button