ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് കരാര്‍ ഒപ്പുവച്ചത്. അതേസമയം, കമ്പനികള്‍ തമ്മിലുള്ള കരാറാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also : 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും: കെ റെയിലുമായി മുന്നോട്ടു തന്നെയെന്ന് കോടിയേരി
യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന്, റഷ്യയ്‌ക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് വ്യക്തമാക്കിയിരുന്നു.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ റഷ്യയില്‍നിന്ന് 2 മുതല്‍ 3% വരെ മാത്രമാണ് ഇറക്കുമതി. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയില്‍ നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
Post Your Comments