
ചാഴൂർ: വീടിന്റെ ടെറസിൽ നിന്നു വീണ ഗൃഹനാഥൻ മരിച്ചു. ദുബായ് റോഡിനു സമീപം തൊഴുത്തുംപറമ്പിൽ രാമദാസ് (71) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ടെറസിന് മുകളിൽ വൈക്കോൽ സൂക്ഷിച്ചിരുന്നു. ഇത് മഴയത്ത് നനയാതിരിക്കാൻ ഷീറ്റ് ഇടുന്നതിനായി കയറിയപ്പോൾ രാമദാസ് കാൽതെന്നി വീഴുകയായിരുന്നു.
Read Also : യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്
തുടർന്ന്, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം നടന്നു. ഭാര്യ: അംബിക. മക്കൾ: ബിനിൽ, ബിൻറ്റി. മരുമക്കൾ: ചിഞ്ചു, നിശാന്ത്.
Post Your Comments