Latest NewsNewsIndia

അടുത്ത 5 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: വ്യക്തമാക്കി പ്രധാനമന്ത്രി മോദി

ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായുള്ള ഇന്ത്യ – ജപ്പാൻ ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആറു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

‘ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാൻ ‘ഒരു ടീം-ഒരു പദ്ധതി’ ആയി പ്രവർത്തിക്കുന്നു. ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൽ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. കിഷിദ ഇന്ത്യയുടെ സുഹൃത്താണ്. കിഷിദ ജപ്പാൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോട് ഇടപഴകാൻ അവസരം ലഭിച്ചിരുന്നു,’ പ്രധാനമന്ത്രി വ്യക്തമാക്കി.

11 വയസ്സുകാരിയെ 5 വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തച്ഛനും ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നിലവിൽ 1455 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇന്ത്യയിൽ നടന്നുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button