ന്യൂഡൽഹി: വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും പട്ടികയിൽ ഇന്ത്യ വൈകാതെ ഒന്നാമത്തെത്തുമെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി. ആഗോള പട്ടിണി റാങ്കിംഗ്, സ്വാതന്ത്ര്യം എന്നീ സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.
Also Read:11 വയസ്സുകാരിയെ 5 വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തച്ഛനും ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
‘പട്ടിണി പട്ടികയില്‍ 10 ല്‍, സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍ 119 ല്‍, സന്തുഷ്ട പട്ടികയില്‍ പട്ടികയില്‍ 136 ല്‍. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ നമ്മള് ഉടന്‍ ഒന്നാമതെത്തും’, രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, പഞ്ചാബിലും യുപിയിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ വലിയ പ്രതിസന്ധിയിലാണ് കോൺഗ്രസ് വിഭാഗം. സോണിയാ ഗാന്ധി അധ്യക്ഷയായി തുടരുന്നുണ്ടെങ്കിലും പലയിടത്തും പാർട്ടിയ്ക്ക് വേണ്ട പിന്തുണ ലഭിക്കാത്തത് വലിയ ആശങ്കയുണർത്തുന്നുണ്ട്.
Post Your Comments