Latest NewsNewsInternational

മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുന്ന രാസായുധങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം

റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍, രാസായുധങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍, രാസായുധങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കര്‍ശനമായി പാലിക്കണമെന്ന് യോഗത്തില്‍ വ്യക്തമാക്കി. രക്ഷാ സമിതിയുടെ ബയോളജിക്കല്‍ ആന്റ് ടോക്സിന്‍ വെപ്പണ്‍ എന്ന വിഷയത്തിലെ നിര്‍ണ്ണായക യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ആര്‍.രവീന്ദ്രയാണ് ഇന്ത്യയ്ക്ക് വേണ്ടി സമ്മേളനത്തില്‍ പങ്കെടുത്തത്.

Read Also : 2000 കോടി കടമെടുക്കാനൊരുങ്ങി കേരള സർക്കാർ

‘ഇന്ത്യ രാസായുധ-വിഷായുധ നിര്‍മ്മാണ നിരോധനത്തെ ശക്തമായി പിന്തുണയ്ക്കുന്നു. ഏത് രാജ്യങ്ങളെന്ന് നോക്കാതെയുള്ള ശക്തമായ നിരോധനവും അച്ചടക്കവുമാണ് പാലിക്കപ്പെടേണ്ടത്. മനുഷ്യവംശത്തെ ആകെ തകര്‍ക്കുന്ന എല്ലാത്തരം ആയുധങ്ങളും ഇല്ലാതാക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ ശ്രമിക്കണം. വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാനും സഹകരണത്തോടെ പ്രവര്‍ത്തിക്കാനും എല്ലാ രാജ്യങ്ങളും തയ്യാറാകണം’ രവീന്ദ്ര പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button