ഇടുക്കി: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും അച്ഛന്‍ തീവെച്ച് കൊല്ലാനുള്ള കാരണം ഇന്നലെ രാവിലെ വീട്ടിൽ നടന്ന വഴക്കാണെന്ന് പൊലീസ്. ഹമീദും മകന്‍ മുഹമ്മദ് ഫൈസലും തമ്മിൽ ഇന്നലെ രാവിലെ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഹമീദ് രാത്രി എത്തി കൃത്യം നടത്തിയത്.
Also read: കളമശ്ശേരി കിൻഫ്ര പാർക്കിൽ മണ്ണിടിഞ്ഞ സംഭവം: എ.ഡി.എം ഇന്ന് അന്വേഷണം തുടങ്ങും
മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ലക്ഷ്യമിട്ട് അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. ഇയാൾ രണ്ട് കുപ്പിയിലെ പെട്രോൾ വീടിന്റെ അകത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് ഹമീദിന്റെ ക്രൂരതയിൽ വെന്തെരിഞ്ഞത്.
കൃത്യമായി പദ്ധതിയിട്ടാണ് പ്രതി കൊലപാതകം നടത്തിയത്. അവർക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ഹമീദ്, വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവൻ ചോർത്തി കളഞ്ഞിരുന്നു. മക്കളുമായി ഇയാൾ കുറച്ച് കാലമായി വഴക്കിടുമായിരുന്നെങ്കിലും, ഹമീദ് ഇത്തരമൊരു ക്രൂരകൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് സമീപവാസികൾ പറഞ്ഞു. സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞു.
Post Your Comments