KeralaLatest NewsNews

കെ റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും: സി.വി വര്‍ഗീസ്

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് വെച്ച് നടന്ന പാര്‍ട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read Also  :  റിഫ മെഹ്നുവിന്‍റെ മരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തത് കൊണ്ടുമാത്രമാണെന്നും വര്‍ഗീസ് മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button