ഗോരഖ്പൂർ : യുപിയിൽ വികസനം വന്നത് ഇപ്പോഴാണെന്ന് ഷിക്കാഗോയിലെ വ്യവസായിയായ ഗോരഖ്പൂർ സ്വദേശി ആരിഫ് . സംസ്ഥാനത്ത്, ബിജെപിയുടെ വിജയത്തിൽ യോഗിയെ പ്രകീർത്തിച്ച് ഷിക്കാഗോയിൽ നിന്ന് സോഷ്യൽ മീഡിയയിൽ ആരിഫ് പങ്ക് വച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപ് വികസനങ്ങളൊന്നും ഇല്ലായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2021ൽ, ആരിഫ് ഗോരഖ്പൂരിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ വികസനങ്ങൾ നേരിൽ കണ്ടിരുന്നു. അന്നുമുതൽ, അദ്ദേഹം യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുമുണ്ട്.
നിരവധി സർക്കാരുകൾ വന്നെങ്കിലും യോഗി അല്ലാതെ മറ്റൊരു സർക്കാരും ഇത്രയധികം വികസനം നടത്തിയിട്ടില്ലെന്നും ആരിഫ് പറയുന്നു. ഇന്ന്, ഗോരഖ്പൂരിൽ തനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാമെന്നും ആരിഫ് പറയുന്നു. ഗായിക നേഹ സിംഗ് റാത്തോഡിന് നൽകിയ മറുപടിയായാണ് ആരിഫിന്റെ വീഡിയോ. പാട്ട് പാടി ആളുകളെ കബളിപ്പിക്കാനാകില്ലെന്നാണ് ആരിഫ് വീഡിയോയിൽ പറയുന്നത്.
‘അവർ പറയുന്നത്, ഞാൻ പുറത്താണ് താമസിക്കുന്നത് എന്നാണ്, എന്റെ ഗോരഖ്പൂരും നമ്മുടെ സംസ്ഥാനവും എപ്പോൾ ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയിരുന്നു. ഞങ്ങൾക്ക് നല്ല റോഡുകളോ ബിസിനസ്സിനായി നല്ല ഫ്ലൈറ്റ് കണക്റ്റിവിറ്റിയോ ഉണ്ടായിരുന്നില്ല. വികസനം നടക്കേണ്ട ഒരു വിമാനത്താവളം പോലും നമുക്കുണ്ടായിരുന്നില്ല. ഇന്ന്, ഗോരഖ്പൂരിൽ നിന്ന് എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സൗകര്യമുണ്ടെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാൻ നല്ല റോഡുകളുണ്ടെന്നും ആരിഫ് പറയുന്നു. ഇതിനെയാണ് യഥാർത്ഥ വികസനം എന്ന് വിളിക്കുന്നത്’ -അദ്ദേഹം പറയുന്നു.
ഗോരഖ്പൂരിലെ പാസ്തർ ബസാർ പ്രദേശവാസിയായ ആരിഫ് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. രാമക്ഷേത്രത്തിന് ആരിഫ് സംഭാവന നൽകിയതിനെ പലരും എതിർത്തിരുന്നു .
Post Your Comments