Latest NewsNewsIndia

ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും: പിതാവ്

ബെംഗളൂരു: ഉക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ വ്യക്തമാക്കി. ദാവന്‍ഗരെയിലെ എസ്എ‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് ‌മൃതദേഹം കൈമാറുക.

നവീന്റെ മൃതദേഹം തിങ്കളാഴ്ച ബെംഗൂരുവില്‍ എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അവസാനമായി മകന്റെ മുഖം കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയുന്നതായും ശേഖരപ്പ അറിയിച്ചു. തിങ്കളാഴ്ച 11 മണിയോടെ മൃതദേഹം ചാലഗേരിയില്‍ എത്തിക്കുമെന്ന് നവീന്റെ സഹോദരന്‍ ഹര്‍ഷ അറിയിച്ചു.

‘ആരിഫ്ഖാൻ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവർണർ’: രൂക്ഷ വിമർശവുമായി കെ. സുധാകരൻ

ഉക്രൈനിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോളണ്ടിലെ വാഴ്‌സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക. മാര്‍ച്ച് 21ന് പുലര്‍ച്ചെ എമിറേറ്റ്‌സ് വിമാനത്തില്‍ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നവീന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button