News

‘ആരിഫ്ഖാൻ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവർണർ’: രൂക്ഷ വിമർശവുമായി കെ. സുധാകരൻ

കണ്ണൂർ: സർക്കാറിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണൂർ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവർണർ ആരിഫ് ഖാൻ, നട്ടെല്ല് ഉണ്ടെങ്കിൽ താൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണ് ഉള്ളത്. പിണറായി വിജയൻ ഭരിക്കുമ്പോൾ എല്ലാം ഭരണത്തിന്റെ തണലിൽ തോന്നിയതുപോലെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button