പലതരം ദേശകളുണ്ട്. പരിപ്പും ചന എന്നറിയപ്പെടുന്ന വെളുത്ത കടലയും ചേര്‍ത്ത് ഉണ്ടാക്കുന്ന അട ദോശ പോഷകഗുണത്തില്‍ മാത്രമല്ല, സ്വാദിലും മുന്‍പന്തിയിലാണ്. അട ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വെള്ളക്കടല-100 ഗ്രാം
തുവരപ്പരിപ്പ്-100 ഗ്രാം
ഉഴുന്നുപരിപ്പ്-100 ഗ്രാം
അരി-50 ഗ്രാം ഉപ്പ്
Read Also : കുടുംബത്തിലെ നാലു പേരെ തീവെച്ച് കൊലപ്പെടുത്തി: പിതാവ് അറസ്റ്റില്‍, സംഭവം കേരളത്തിൽ
തയ്യാറാക്കുന്ന വിധം
പരിപ്പും കടലയും അരിയും മൂന്നു നാലു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഇത് പിന്നീട് നല്ലപോലെ ഗ്രൈന്ററില്‍ അരച്ചെടുക്കണം. ഇത് പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് ദോശമാവ് പരുവത്തിലാക്കുക.
അരമണിക്കൂര്‍ വയ്ക്കണം. ഒരു നോണ്‍ സ്റ്റിക് തവ ചൂടാക്കുക. ഇതില്‍ അല്‍പം എണ്ണ പുരട്ടുക. ദോശമാവ് ഒരു തവിയെടുത്ത് ഒഴിച്ച് വട്ടത്തില്‍ പരത്തണം. അല്‍പം എണ്ണയും വശത്തു തൂവിക്കൊടുക്കണം.
ഇളംബ്രൗണ്‍ നിറമാകുന്നതു വരെ ദോശ ഇരുവശവും മറിച്ചിടണം. ഇത് വാങ്ങി ചൂടോടെ ചട്‌നിയും ചേര്‍ത്ത് കഴിയ്ക്കാം.
Post Your Comments