Latest NewsNewsIndia

ദി കശ്മീര്‍ ഫയല്‍സ്: സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.

ന്യൂഡൽഹി: ബോളിവുഡ് ചലച്ചിത്രം ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിന്റെ താമസസ്ഥലത്തും യാത്രകളിലും സി.ആര്‍.പി.എഫ് സുരക്ഷയൊരുക്കും. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ, വിവേകിന് സമൂഹമാധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. തുടർന്നാണ്, സംവിധായകന് സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനമായത്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

അതേസമയം, ചിത്രത്തോടനുബന്ധിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത് കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button