ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണപക്ഷമായ ഇമ്രാൻ ഖാന്റെ പാർട്ടി നേരിടുന്നത് ഗുരുതര പ്രതിസന്ധി. ഇതിനാൽ, സർക്കാർ ആടിയുലയുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് ഇങ്ങനെയൊരു അവസ്ഥ സംജാതമായത്.
ഭരണപക്ഷ എംപിമാരിൽ നല്ലൊരു വിഭാഗം ഭരണകൂടത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു. രാജ്യത്തെ വേണ്ടവിധത്തിൽ നയിക്കാൻ ഇമ്രാൻഖാൻ സർക്കാരിന് സാധിക്കുന്നില്ല എന്ന തോന്നൽ അവരിൽ ശക്തമാണ്. ദുർബലമായ സമ്പദ്വ്യവസ്ഥയും വിദേശനയവും ഈ പാർലമെന്റ് അംഗങ്ങളിൽ ഇമ്രാനോട് അപ്രീതി സൃഷ്ടിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ സാമ്പത്തികരംഗം കുത്തഴിഞ്ഞു കിടക്കുകയാണ്. വൻതുകയാണ് ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത്. ഇതിനിടയിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ വേറെയുമുണ്ട്. സമാധാനപരമായി ഭരണകാലഘട്ടം പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്കും സാധിച്ചിട്ടില്ല.
Post Your Comments