ThiruvananthapuramNattuvarthaLatest NewsKeralaNews

ബട്ടനിടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: തല്ലിച്ചതച്ചത് 30 പേര്‍ ചേര്‍ന്ന്

മലപ്പുറം: ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദ്ദനം. തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിചതച്ചത്. ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായ അർഷാദിനാണ് ഗുരുതരമായി പരുക്കേറ്റത്. അർഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അർഷാദിന് മർദ്ദനമേറ്റത്. ഉച്ചസമയത്ത് സീനിയർ വിദ്യാർത്ഥികൾ യൂണിഫോമിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ടതായും ഇതിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അർഷാദ് പറയുന്നു. എന്നാല്‍, അധ്യാപകർ ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയർ വിദ്യാർത്ഥികളെത്തി ഗേറ്റ് അടച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അർഷാദ് പറഞ്ഞു.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുത്തു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അർഷാദിന്റെ പിതാവ് വിപി റഷീദലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button