കോട്ടയം: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആസാം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരാ(25)ണ് എക്സൈസ് പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45-നു നാട്ടകം സിമന്റ് കവലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്പിയുടെ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോട്ടയം സ്പെഷൽ സ്ക്വാഡും സംയുക്തമായി ചേർന്നായിരുന്നു പരിശോധന. മൂന്നുകിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ
നേരത്തെയും ഇന്ദ്രജിത്ത് കഞ്ചാവ് എത്തിച്ചതായി എക്സൈസ് കണ്ടെത്തിയിരുന്നു. തുടർന്ന്, ഒരു മാസമായി ഇയാൾ എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇയാൾ കഞ്ചാവുമായി ട്രെയിൻ മാർഗം എത്തുന്നതും എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നതും.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സൂരജ്, കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ കെ. രാജീവ്, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം. അസീസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments