പോത്തൻകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) ആണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
ജില്ലയിൽ കഠിനംകുളം, മംഗലപുരം, കഴക്കൂട്ടം തുടങ്ങി നിരവധി സ്റ്റേഷനുകളിലായി നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ ശിപാർശ പ്രകാരം കലക്ടർ നവജ്യോത് ഖോസയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്.
Post Your Comments