Latest NewsNewsIndia

സൈബർ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റ അധിഷ്ഠിത ഭരണം…: ശ്രദ്ധേയമായി തമിഴ്നാട് സർക്കാരിന്റെ പൊതുബജറ്റ്

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം സജ്ജമാക്കാനും സർക്കാർ തീരുമാനിച്ചു.

ചെന്നൈ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, പൊലീസ് കമ്മീഷണറേറ്റുകളിലും ഇതിനായി സോഷ്യൽ മീഡിയ ലാബ് സ്ഥാപിക്കും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം സജ്ജമാക്കാനും സർക്കാർ തീരുമാനിച്ചു.

Also read: വീട്ടമ്മയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച്, മൊബൈൽ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ

പൊതുബജറ്റിൽ ആണ് സർക്കാർ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ സൈബർ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റ അധിഷ്ഠിത ഭരണം എന്നിവ കേന്ദ്രീകരിച്ചാണ് തമിഴ്നാട് സർക്കാർ പൊതുബജറ്റ് അവതരിപ്പിച്ചത്.

അതേസമയം, സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി 7000 കോടി രൂപ കുറഞ്ഞതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ നിയമസഭയെ അറിയിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപയുടെ പഠനസഹായം, ഡി.എം.കെ സർക്കാരിന്‍റെ അഭിമാന പദ്ധതിയായ ശിങ്കാര ചെന്നൈക്കായി 500 കോടി രൂപ, പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പ്രത്യേകം സംവിധാനം എന്നിവയാണ് ബജറ്റിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button