മുംബൈ: ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചത്. തന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെങ്കില്‍ തന്നെ വിധിക്കാന്‍ നില്‍ക്കരുതെന്നും അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കുമെന്നും പൃഥ്വി കുറിച്ചു.
‘എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും.’ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പൃഥ്വി ഷാ കുറിച്ചു. 16.5 സ്‌കോറാണ് ഫിറ്റ്നസ് ടെസ്റ്റ് പാസാവാന്‍ വേണ്ടത്. എന്നാല്‍ 15ല്‍ താഴെ മാത്രമാണ് പൃഥ്വിക്ക് കണ്ടെത്താനായത്. പക്ഷേ താരത്തിന് ഐപിഎല്ലില്‍ കളിക്കുന്നതില്‍ ഇത് തടസ്സമല്ല.
അതേസമയം, ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. താരം 135 കിലോമീറ്റര്‍ വേഗം കണ്ടെത്തി. ഫിറ്റ്നസ് ടെസ്റ്റില്‍ 17 പോയിന്‍റിലധികം താരത്തിന് ലഭിക്കുകയും ചെയ്‌തു.
Read Also:- അഴകുള്ള നീണ്ട മുടിയ്ക്ക്..
ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമല്ല, നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെല്ലാം എന്‍സിഎയില്‍ എത്തിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാമ്പിലുണ്ട്.
Post Your Comments