കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു. നാല് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
Read Also : പ്രതിരോധ ഗവേഷണം: ജിഡിപിയുടെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നില്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും മണ്ണിടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതിനാൽ, വളരെ കരുതലോടെയാണ് പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശത്തേക്ക് ആർക്കും പ്രവേശനമില്ല.
അതേസമയം, തൊഴിലാളികളുടെ എണ്ണത്തിൽ നിർമാണ കമ്പനി വ്യക്തമായ കണക്ക് പുറത്ത് വിട്ടിട്ടില്ല. അപകടത്തിൽ പെട്ടവർ അന്യസംസ്ഥാന തൊഴിലാളികളാണോ മലയാളികളാണോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Post Your Comments