മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി.
കഴിഞ്ഞ ഡിസംബർ ഒന്നാംതീയതി ലീഗിന്റെ കുണ്ടൂർ കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിലാണ് യുവതിയെ പരസ്യമായി അപമാനിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പോലീസിലാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Read Also : ഐപിഎല്‍ 2022: മുംബൈയെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ
അതേസമയം, പരാതി വ്യാജമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പരാതി മനപൂർവ്വം കെട്ടിച്ചമച്ചതാണെന്നും ഇയാൾ പറഞ്ഞു.
Post Your Comments