തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും, അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:വെറും വയറ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
‘കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷയെഴുതുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ സംസ്ഥാനത്തു നടത്തുക’, മന്ത്രി വ്യക്തമാക്കി.
അതേസമയം, 10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments