ദുബായ്: യുഎഇ ചരക്കുകപ്പൽ കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങി. ഇന്ത്യക്കാരടക്കം, 30 പേരുണ്ടായിരുന്ന ചരക്കുകപ്പൽ രാവിലെയുണ്ടായ കൊടുങ്കാറ്റിൽ പെട്ടാണ് മുങ്ങിയത്. രണ്ട് പേരൊഴികെ, ബാക്കിയുള്ളവരെ രക്ഷിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാനിലെ അസലൂയ തീരത്താണ് സംഭവം. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ, സൽമി 6 എന്ന കപ്പലാണ് മുങ്ങിയത്.
16 പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 11 പേർക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഒരാളെ, സമീപത്തെ ടാങ്കറാണ് രക്ഷപ്പെടുത്തിയത്. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. കാറുകൾ ഉൾപ്പെടെയുള്ള, ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോയതാണ് കപ്പൽ.
Post Your Comments