വെഞ്ഞാറമൂട്: അജ്ഞാതജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലെ ആടുകളെയാണ് അജ്ഞാതജീവി കൊന്നത്.
രാവിലെ പാൽ കറവക്കായി ശശീന്ദ്രൻപിള്ളയുടെ ഭാര്യ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നാലുവശത്തും മതിൽ കെട്ടിയ വീടിനോട് ചേർന്ന തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. വീടിന്റെ സിറ്റൗട്ടിലെ തറയിൽ ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.
Read Also : പോഷകസമൃദ്ധമായ ഇഡലി ക്യാരറ്റ് ഉപ്പുമാവ് തയ്യാറാക്കാം
പാലോട് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും നായ്പുലിയാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം, മാസങ്ങൾക്ക് മുമ്പ് കിളിമാനൂരിലും സമീപപ്രദേശങ്ങളിലും അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നിരുന്നു. തുടർന്ന്, വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ കാമറകളും കൂടുകളും സ്ഥാപിച്ചിരുന്നുവെങ്കിലും ജീവിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളുടെ ഇടവേളകൾക്ക് ശേഷമാണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Post Your Comments