കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ലഹരി പാഴ്സൽ കടത്തുമായി ബന്ധപ്പെട്ട്, കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ലഹരി ഉല്പന്നങ്ങൾക്കായി പണം കൈമാറ്റം നടക്കുന്നത് ബിറ്റ് കോയിൻ – ക്രിപ്റ്റോ കറൻസി വഴിയാണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഇവർ ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Also read: ഇനി വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെ ബസിൽ യാത്ര ചെയ്യാം: ഓപ്പറേഷൻ വിദ്യ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്
ഇന്നലെ പിടികൂടിയ പ്രതികളുടെ ഫോണിൽ നിന്നാണ് ഉദ്യോഗസ്ഥർ വിശദവിവരങ്ങൾ കണ്ടെത്തിയത്. സ്പെയിൻ, ഖത്തർ, ഇറ്റലി, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് അടങ്ങിയ പാഴ്സലുകൾ എത്തിയത്. കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി, ഫോറിൻ സിഗററ്റ് എന്നീ മയക്കുമരുന്നുകളാണ് പാഴ്സൽ മാർഗ്ഗം വിദേശത്ത് നിന്നും വന്നത്. ഫോറിൻ പാഴ്സൽ സർവ്വീസിൽ കസ്റ്റംസ് പരിശോധന കൃത്യമായി നടക്കുന്നില്ല. സംശയം തോന്നുന്ന പാഴ്സലുകൾ മാറ്റിവെക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഇത്തരത്തിലുള്ള നൂറിലധികം പാഴ്സലുകളാണ് കൊച്ചിയിൽ ഫോറിൻ പാഴ്സൽ സർവ്വീസ് മാറ്റിവെച്ചിരിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ ഫസൽ അയച്ച പാഴ്സൽ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പാഴ്സലിൽ നാല് എം.ഡി.എം.എ ഗുളികകൾ ഉണ്ടായിരുന്നു.
Post Your Comments